ശബരിമല വിഷയം ; സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നെന്ന് കെ സുരേന്ദ്രന്‍

ശബരിമല തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ധിക്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇത്. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് യുക്തി ഇല്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
ശബരിമല വിഷയം ; സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നെന്ന് കെ സുരേന്ദ്രന്‍ https://t.co/JbiXjor9ui #Sabarimala #K_Surendran
— 24 News (@24onlive) June 11, 2020
അപകട സാഹചര്യം നിലനിനല്‍ക്കുമ്പോഴും ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ചാണ്. ഭക്തരുടെ താത്പര്യങ്ങള്‍ കണക്കിലെടുത്തല്ല. തന്ത്രി പറഞ്ഞതിനോട് സര്‍ക്കാരിന് യോജിക്കേണ്ടി വന്നത് വിശ്വാസ സമൂഹത്തിന്റെ വിജയമെന്നും കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Story Highlights: Sabarimala issue, government had to kneel; K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here