Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്

June 11, 2020
Google News 1 minute Read
covid test kottayam

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍
നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്കാണ് ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ചത്. കങ്ങഴയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(34), ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ എരുമേലി സ്വദേശിനി(31) എന്നിവരെയാണ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളാവൂര്‍ സ്വദേശിനിക്കൊപ്പമെത്തിയ ഭര്‍ത്താവിന്റെയും മകന്റെയും പരിശോധനാഫലം നെഗറ്റീവാണ്.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി. ജില്ലയില്‍ നിന്നുള്ള ഒരാള്‍ കൊവിഡ് സ്ഥിരീകരിച്ച് കൊവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ന് ഫലം വന്ന 202 സാമ്പിളുകളില്‍ 200 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ 7821 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. ഇതില്‍ 6444 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും 1206 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്.

 

Story Highlights:  covid19, coronavirus, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here