കോട്ടയം ജില്ലയിൽ കൊവിഡ് ബാധിച്ച 82കാരന് രോഗമുക്തി; മൂന്നു പേരുടെ പരിശോധനാ ഫലം പോസിറ്റീവ്

കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച 82കാരന്റെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ദുബായിൽ നിന്ന് മെയ് 17ന് വന്ന് ഹോം ക്വാറന്റീനിൽ കഴിയുമ്പോഴാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്.
ഇന്ന് ലഭിച്ച 155 സാമ്പിൾ പരിശോധനാ ഫലങ്ങളിൽ മൂന്നെണ്ണം പോസിറ്റീവാണ്. സൗദി അറേബ്യയിൽ നിന്നും മെയ് 23ന് ഹൈദരാബാദ് വഴി എത്തിയ പാലാ സ്വദേശി(49), ജൂൺ രണ്ടിന് കുവൈറ്റിൽ നിന്നെത്തിയ കോരുത്തോട് സ്വദേശി(30), ദോഹയിൽ നിന്നും ജൂൺ അഞ്ചിന് എത്തിയ പാറത്തോട് സ്വദേശി(30) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പാലാ സ്വദേശി മെയ് 29ന് ഹൈദരാബാദിൽ സാമ്പിൾ പരിശോധനയ്ക്ക് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. നാട്ടിലെത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുമ്പോഴാണ് വീണ്ടും സാമ്പിൾ ശേഖരിച്ചത്. കോരുത്തോട് സ്വദേശിയും പാറത്തോട് സ്വദേശിയും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോട്ടയം ജില്ലക്കാരുടെ എണ്ണം 46 ആയി. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
Story highlight: 82-year-old woman recovering from covid’s disease Three people tested positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here