ഗർഭസ്ഥ ശിശുവിനേക്കാൾ അമ്മയുടെ അവകാശങ്ങൾക്ക് മുൻഗണന: ഹൈക്കോടതി

ഗർഭസ്ഥ ശിശുവിന്‍റെ അവകാശത്തേക്കാൾ അമ്മയുടെ അവകാശങ്ങൾക്കാണ് മുന്‍ഗണനയെന്ന് ഹൈക്കോടതി. അനാരോഗ്യം ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിരീക്ഷണം. 20 ആഴ്ചകൾക്കപ്പുറം പിന്നിട്ടാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ നിയമപരമായി അനുവദിനീയമല്ലാത്തതിനാലാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.
ഇരു വൃക്കകളും തകരാറിലായ യുവതിയാണ് ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് പ്രകാരം ഗർഭകാലം 20 ആഴ്ചകൾക്കപ്പുറം പിന്നിട്ടാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ നിയമപരമായി അനുവദിനീയമല്ല. ഇത് മറികടക്കുകയായിരുന്നു ഉദ്ദേശ്യം. യുവതിക്ക് അനുകൂലമായി തീരുമാനമെടുത്ത കോടതി ഗർഭസ്ഥ ശിശുവിന്‍റെ അവകാശങ്ങളെക്കാള്‍ അമ്മയുടെ അവകാശത്തിനാണ് മുന്‍ഗണനയെന്ന് നിരീക്ഷിച്ചു.
read also: കെ കെ വേണുഗോപാൽ അറ്റോർണി ജനറലായി തുടരും
അന്തിമമായി അമ്മയുടെ ഭാവി സുരക്ഷിതമാക്കേണ്ട ബാധ്യതയുണ്ട്. അമ്മയുടെ ജീവൻ അപകടത്തിലാകുമ്പോൾ ഗര്‍ഭസ്ഥ ശിശുവിനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തുക തന്നെ വേണം. അമ്മയുടെ അവകാശങ്ങളെ കുറിച്ച് സൂചിപ്പിക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ബിൽ 2020 ആധാരമാക്കിയാണ് കോടതിയുടെ പരാമർശങ്ങളുണ്ടായത്. കൂടാതെ അനാവശ്യ ഗർഭധാരണം തുടരാൻ നിർബന്ധിക്കുന്നത് ചില സാഹചര്യങ്ങളില്‍ ജീവിക്കാനുള്ള അവകാശത്തിനും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും എതിരാകുമെന്നും കോടതി സൂചിപ്പിച്ചു.
story highlights- high court of kerala, pregnant woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here