രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് കൊറോണയെപ്പറ്റി മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു; പ്രകാശ് ജാവദേക്കര്‍

കൊറോണ വൈറസിനെപ്പറ്റി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വൈറസ് അപകടകാരിയാണെന്ന് മോദിക്ക് നേരത്തെ അറിയാമായിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആരും കൊറോണയെപ്പറ്റി കഴിഞ്ഞ വര്‍ഷം വരെ കേട്ടിട്ടുണ്ടായിരുന്നില്ല. ജനുവരി 30ന് കേരളത്തിലാണ് രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും, ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏകദേശം ഒരു മാസം മുന്‍പ് എല്ലാ കാബിനറ്റ് യോഗത്തിലും കൊറോണ അപകടകാരിയാണെന്നും അത് ലോകം മുഴുവന്‍ പടര്‍ന്നേക്കാമെന്നും ഞങ്ങളോട് അദ്ദേഹം പറയുമായിരുന്നു. മുന്നൊരുക്കങ്ങള്‍ നടത്താനും വൈറസ് ബാധയെ തടയാനുള്ള നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹം ഞങ്ങളോട് പറയുമായിരുന്നു. ജനങ്ങളെ സ്‌നേഹിക്കുന്ന ഒരു നേതാവിന്റെ ഗുണങ്ങളാണിത്’ മന്ത്രി പറയുന്നു.
അതേ സമയം, രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ യുകെയെ മറികടന്നു. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി. യുകെയില്‍ കൊവിഡ് കേസുകള്‍ 291,000 ആണ്. ഇന്ത്യയില്‍ ആകെ കൊവിഡ് കേസുകള്‍ 297,535 ആയി. ഇതുവരെ 8498 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Story Highlights: Modi Warned About COVID In Advance Prakash javadekar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here