ജനാധിപത്യത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് നൈജീരിയ…

-/ ബ്ലസൻ ചെറുവക്കൽ
ആഘോഷങ്ങളില്ലാതെ നൈജീരിയ ഇരുപത്തിയൊന്നാമത് ഡെമോക്രസി ഡേ കൊണ്ടാടി. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പ്രസിഡന്റ് മുഹമ്മദ് ബുഹാരി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ ഒഴിവാക്കി നൈജീരിയ ഇരുപത്തിയൊന്നാമത് ഡെമോക്രസി ഡേ ആഘോഷിച്ചു. നൈജീരിയൻ സമയം രാവിലെ 7 മണിക്ക് പ്രസിഡന്റ് മുഹമ്മദ് ബുഹാരി മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൊവിഡ് ബാധിച്ച് മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
1960ൽ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നും ഇന്നും നൈജീരിയ സ്വതന്ത്രമായെങ്കിലും ഒരു ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാകുവാൻ രാജ്യം വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. സ്വതന്ത്ര ചരിത്രത്തിന്റെ ഭൂരിഭാഗവും നൈജീരിയയെ ഭരിച്ചിരുന്നത് നിരവധി സൈനിക ഭരണകൂടങ്ങളാണ്. 1963ൽ നൈജീരിയ ആദ്യമായി ജനാധിപത്യത്തിലേക്ക് വന്നെങ്കിലും അട്ടിമറിയിലൂടെ 1966 ൽ സൈന്യം വീണ്ടും അധികാരം കീഴടക്കി. നീണ്ട 13 വർഷത്തെ കാത്തിരിപ്പിനുശേഷം 1979ൽ രണ്ടാമതും ജനാധിപത്യ ഭരണത്തിലേക്ക് രാഷ്ട്രം വന്നെങ്കിലും അതിന് നാലുവർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും നൈജീരിയ സ്വതന്ത്ര ഡെമോക്രാറ്റിക് രാഷ്ട്രം ആകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നു. അങ്ങനെ 1993 ജൂൺ 12ന് ഇന്ന് നൈജീരിയയിൽ മൂന്നാമത് ജനാധിപത്യ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി അബിയോള തെരഞ്ഞെടുപ്പിൽ വിജയിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സൈനിക ഭരണാധികാരി ഇബ്രാഹിം ബഡമാസി ബാബാജിഡേ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാൽ അബിയോളയെ വിജയിയായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. അതേതുടർന്ന് രക്തരഹിതമായ അട്ടിമറിയിലൂടെ സൈനിക മേധാവിയായി സാനി അബാച്ച അധികാരമേറ്റു. 1998 ൽ അദ്ദേഹം പെട്ടെന്ന് മരണമടയുകയും പിൻഗാമിയായ അബ്ദുൽസലാമി അബൂബക്കർ നൈജീരിയയുടെ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനം വാഗ്ദാനം ചെയ്യുകയും ചെയ്തു. അതനുസരിച്ച് 1999 മെയ് 5ന് ഒരു പുതിയ ഭരണഘടന അംഗീകരിച്ച് തെരഞ്ഞെടുപ്പ് നടക്കുകയും ഒലൂഷെഗൂൺ ഒബാസാൻജോ നൈജീരിയയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടകയും ചെയ്തു.
1999 മുതൽ ഇങ്ങോട്ടുള്ള എല്ലാ വർഷവും മെയ് 29 നാണ് നൈജീരിയ ഡെമോക്രസി ഡേ ആഘോഷിച്ചിരുന്നത്. എന്നാൽ, 1999 ജൂൺ 12 ലെ തെരഞ്ഞെടുപ്പിനേയും അതിനെതുടർന്നുണ്ടായ സംഭവങ്ങളെയും അനുസ്മരിപ്പിക്കുന്നതിനായി നിലവിലെ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി മെയ് 29 ൽ നിന്നും ജൂൺ 12 ലേക്ക് ജനാധിപത്യ ദിനം മാറ്റി പ്രഖ്യാപിക്കുകയുണ്ടായി.
Story Highlights: Nigeria after two decades of democracy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here