കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി വീണ്ടും പി കെ രാഗേഷ്

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി പി കെ രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടുകൾ നേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.കെ രാഗേഷ് വിജയിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വെള്ളോറ രാജന് 27 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫിൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ലീഗ് അംഗം ഇത്തവണ യു.ഡി.എഫിന് തന്നെ വോട്ട് ചെയ്തതോടെ രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മേയർ സ്ഥാനം കൈമാറാമെന്നാണ് കോൺഗ്രസ് ലീഗുമായുണ്ടാക്കിയ ധാരണ. ഇതു പ്രകാരം മേയർ സുമാ ബാലകൃഷ്ണൻ ഇന്ന് രാജിവയ്ക്കും.
ലീഗിലെ സി സീനത്ത് അടുത്ത മേയറാകും. കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് മേയർ മാറുന്നത്. നാലര വർഷത്തിനിടെ കണ്ണൂർ കോർപ്പറേഷൻ മേയറാകുന്ന മൂന്നാമത്തെയാളാണ് സീനത്ത്.
story highlights- kannur corporation election, p k ragesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here