ഏഷ്യാ കപ്പ്: പാകിസ്താന്‍ പിന്മാറും; ആതിഥേയരാവാന്‍ ശ്രീലങ്ക

asia cup

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ ആതിഥേയത്വത്തില്‍ നിന്ന് പാകിസ്താന്‍ പിന്മാറും. പകരം ശ്രീലങ്ക ഏഷ്യാ കപ്പിനു വേദിയാകുമെന്നാണ് സൂചന. 2022ലെ ഏഷ്യാ കപ്പ് ശ്രീലങ്കയില്‍ നടക്കാനിരിക്കെ പരസ്പരം വേദി വെച്ച് മാറാമെന്നാണ് പാകിസ്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.

പാകിസ്താനില്‍ വച്ച് ഏഷ്യാ കപ്പ് നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വേദി മാറ്റത്തിനുള്ള ഒരു കാരണം ഇതാണെന്നാണ് സൂചന. ഒപ്പം, ശ്രീലങ്കയില്‍ കാര്യമായ കൊവിഡ് ബാധ ഇല്ലെന്നതും വേദി മാറ്റത്തിനുള്ള കാരണമാണ്. പാകിസ്താനില്‍ കൊവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് താരങ്ങള്‍ എത്തുന്നത് ബുദ്ധിമുട്ടാകും. ഇത് കൂടി പരിഗണിച്ചാണ് വേദിമാറ്റം. 2010നു ശേഷം ഇതുവരെ ശ്രീലങ്ക ഏഷ്യാ കപ്പിനു വേദിയായിട്ടില്ല.

എന്നാല്‍, ഇതുവരെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യം തീരുമാനിക്കപ്പെടുമെന്നാണ് സൂചന.

വരുന്ന സെപ്തംബറിലാണ് ഏഷ്യ കപ്പ് തീരുമാനിച്ചിരിക്കുന്നത്. 2018 ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്‍ പട്ടം ചൂടിയത്. ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

Story Highlights: Srilanka may host Asia cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top