തൃശൂർ, മലപ്പുറം ജില്ലകളിൽ പതിനാല് പേർക്ക് വീതം കൊവിഡ്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത് തൃശൂർ, മലപ്പുറം ജില്ലകളിൽ. രണ്ട് ജില്ലകളിലും പതിനാല് പേർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുതാഴെ ആലപ്പുഴ ജില്ലയാണ്. ആലപ്പുഴയിൽ പതിമൂന്ന് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിൽ ആശങ്ക ഉയർത്തി കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. തൃശൂരിൽ ആകെ 159 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലും സ്ഥിതി സങ്കീർണമാണ്.
സംസ്ഥാനത്ത് ഇന്ന് ആകെ 78 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ, മലപ്പുറം ആലപ്പുഴ ജില്ലകളെ കൂടാതെ പത്തനംതിട്ട ഏഴ്, എറണാകുളം അഞ്ച്, പാലക്കാട് അഞ്ച്, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് നാല് വീതം, കോട്ടയം, കണ്ണൂര്‍ മൂന്ന് വീതം, തിരുവനന്തപുരം, ഇടുക്കി ഒരാൾ വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസർഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here