പുഴയിലെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

drowned in river

കണ്ണൂർ പയ്യാവൂർ പാറക്കടവിൽ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ബ്ലാത്തൂർ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പയ്യാവൂർ പാറക്കടവിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ പുഴയിൽ കാണാതായത്.

Read Also; ഇടുക്കി കരിമണ്ണൂരില്‍ 15000 കൈവശക്കാര്‍ക്ക് പട്ടയം നല്‍കും

ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങിയ ഉടൻ തന്നെ മനീഷിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ടോടെയാണ് സനൂപിന്റെയും അരുണിന്റേയും മൃതദേഹങ്ങൾ കണ്ടെത്താനായത്. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നായിരുന്നു തെരച്ചിൽ. നാല് പേരാണ് വെള്ളിയാഴ്ച വൈകിട്ട് കുളിക്കാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന അജിത് പുഴയിൽ ഇറങ്ങിയിരുന്നില്ല. മറ്റ് മൂന്ന് പേരും പുഴയിൽ മുങ്ങി താണപ്പോൾ അജിത്താണ് സമീപവാസികളെ വിവരമറിയിച്ചത്. നിർമാണത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പുഴകൾ കൂടിചേരുന്ന പാറക്കടവിൽ ഒഴുക്ക് കൂടുതലാണ്. മുൻപും നിരവധി പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.

 

kannur, drown, dead body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top