മഹാരാഷ്ട്രയിൽ 3,427 പേർക്ക് കൂടി കൊവിഡ്; 113 മരണം

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ പിടിമുറുക്കുന്നു. മഹാരാഷ്ട്രയിൽ പുതുതായി 3,427 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 113 പേർ മരിക്കുകയും ചെയ്തു.
read also: ചെന്നൈയിലെ ആശുപത്രിയിൽ 90 ഡോക്ടർമാർക്ക് കൊവിഡ്
തുടർച്ചയായി നാലാം ദിവസമാണ് മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3000 കടക്കുന്നത്. 1,04,568 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,830 പേർ രോഗം ബാധിച്ച് മരിച്ചു. 1,383 പേർക്ക് കൂടി മുംബൈയിൽ രോഗം സ്ഥിരീകരിച്ചതോടെ 56,740 ആയി ആകെ രോഗബാധിതരുടെ എണ്ണം. മുംബൈയിലെ ഫയർഫോഴ്‌സ് ജീവനക്കാരായ 91 പേർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.
സ്വകാര്യ ലാബുകൾക്കും, ആശുപത്രികൾക്കും ഈടാക്കാവുന്ന പരിശോധന ഫീസ് മഹാരാഷ്ട്രയിൽ വെട്ടിക്കുറച്ചു. 4400 രൂപയിൽ നിന്ന് 2200 രൂപയയായിട്ടാണ് കുറച്ചത്.
രോഗവ്യാപനം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്കുള്ള യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി, ഡൽഹി ലഫ്. ഗവർണർ, മുഖ്യമന്ത്രിയെ കൂടാതെ എയിംസ് ഡയറക്ടറും പങ്കെടുക്കും.
story highlights- coronavirus, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here