‘കൊവിഡ് സ്ഥിരീകരിച്ചിട്ടും അമ്മ വീട്ടിൽ തന്നെ’; അധികൃതരുടെ സഹായം അഭ്യർത്ഥിച്ച് നടി ദീപിക

ഡൽഹി ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് സഹായത്തിനായി അപേക്ഷിച്ച് ടെലിവിഷൻ സീരിയൽ താരം ദീപികാ സിംഗ്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം.
ദീപികയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ വീട്ടിൽ തന്നെ തുടരുകയാണ്. ആശുപത്രി അധികൃതർ പരിശോധനാ റിപ്പോർട്ട് പോലും നൽകാൻ തയാറായില്ലെന്ന് ദീപിക വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഡൽഹിയിലാണ് ദീപികയുടെ കുടുംബം. അച്ഛനും അമ്മയും കൂട്ടുകുംബത്തിൽ നിൽക്കുന്നതുകൊണ്ട് മറ്റ് കുടംബാംഗങ്ങൾക്കും കൊവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ ഈ സന്ദേശം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.
ഹിന്ദിയിലെ ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്തത് ദീപികയായിരുന്നു.
Story Highlights- Actress Deepika Singh Mom Tests COVID 19 Positive seeks help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here