പകർച്ചവ്യാധി ഭീഷണിയിൽ ആലപ്പുഴ

പകർച്ചവ്യാധി ഭീഷണിയിൽ ആലപ്പുഴ. ജില്ലയിൽ ഇതുവരെ ഈ വർഷം 84 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കൊവിഡിനിടയിൽ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ആവശ്യമായ ആരോഗ്യ പ്രവർത്തകർ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ 20 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചത്. മഴക്കാലമായതോടെ എലിപ്പനിയും രൂക്ഷമാണ്. കൊവിഡ് പ്രതിരോധത്തിന് മാസ്‌ക്ക് ധരിക്കുന്നപോലെ പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നാണ് ആരോഗ്യം വകുപ്പിന്റെ നിർദേശം. മത്സ്യ ബന്ധനത്തിന് പോകുന്നവർ കൂടുതൽ ശ്രദ്ധപുലർത്തണം എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ കുറവ് കാരണം പകർച്ചവ്യാധി പ്രതിരോധ നടപടികളും പ്രതിസന്ധിയിലാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവർ സ്വയം ചികിത്സ ഒഴിവാക്കണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു.

Story highlight: Alleppey under threat of epidemic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top