ഛായാഗ്രഹകൻ ബി കണ്ണൻ അന്തരിച്ചു

b kannan

ഛായാഗ്രഹകൻ ബി കണ്ണൻ അന്തരിച്ചു. അൻപതിലേറെ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. മരിച്ചത് ചെന്നൈയിൽ വച്ചാണ്. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വടപളനിയിലെ ആശുപത്രിയിൽ വച്ച് ഹൃദ്രോഗ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ശരീരത്തിന്‍റെ പ്രതികരണം തൃപ്തികരമായിരുന്നില്ല.

Read Also: രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു

പ്രസിദ്ധ തമിഴ് സംവിധായകൻ ഭാരതി രാജയുടെ 40 സിനിമകളിൽ ഛായാഗ്രഹകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം സിനിമകൾക്കും ക്യാമറ ചലിപ്പിച്ചു. ഇനിയവൾ ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങൾ, യാത്രാമൊഴി, വസുധ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ ചെയ്തിരിക്കുന്നത്. സംവിധായകനായി ഭീം സിംഗ് ആണ് അച്ഛൻ. സഹോദരൻ ബി ലെനിൻ സഹോദരനും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top