രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു

ramya krishnan

നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു. നൂറിൽ അധികം മദ്യക്കുപ്പികളാണ് കാറിൽ നിന്നും കണ്ടെടുത്തതെന്നാണ് വിവരം. മദ്യം പിടിച്ചെടുക്കവേ വണ്ടിയിൽ രമ്യയും കൂടെ സഹോദരിയായ വിനയ കൃഷ്ണയും ഉണ്ടായിരുന്നതായാണ് സൂചന. ചെന്നൈ ചെങ്കൽപേട്ട് ചെക്ക്‌പോസ്റ്റിൽ വച്ചായിരുന്നു സംഭവം.

മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്ക് മദ്യം കടത്തിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യക്കുപ്പികൾ പിടിച്ചെടുത്തത് ചെന്നൈ കാനത്തൂർ പൊലീസാണ്. കാർ ഡ്രെെവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ചെന്നൈയിൽ കൊവിഡ് വ്യാപനം രൂക്ഷമായെന്നിരിക്കെ മദ്യശാലകൾ തുറക്കാൻ അനുമതി ഇല്ല. എന്നാൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും മദ്യശാലകൾ തുറന്നിട്ടുണ്ട്. അതിനാൽ മദ്യം കടത്തുന്നത് വ്യാപകമാണെന്നാണ് വിവരം. ഇതനുസരിച്ച് പൊലീസ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

ramya krishnan, lock down, liquor bottle found in car

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top