ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച മുതൽ ശാരീരികാസ്വാസ്ഥ്യം നേരിടുകയാണെന്നും പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയതെന്നുമായിരുന്നു ട്വീറ്റ്. എല്ലാവരുടേയും പ്രാർത്ഥന ഒപ്പം വേണമെന്നും ട്വീറ്റിൽ കുറിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് താരങ്ങളായ തൗഫീഖ് ഉമർ, സഫർ സർഫറാസ് എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സ്ഥാപനത്തിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഷാഹിദ് അഫ്രീദി.
അതേസമയം, പാകിസ്താനിൽ 1,32,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,551 പേരാണ് മരിച്ചത്. 50,056 പേർ രോഗമുക്തിനേടി.
Story Highlights- Shahid Afridi tests covid positive