ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ കുൽഗാമിലെ നിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശങ്ങളിൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കുൽഗാമിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.

പ്രദേശത്ത് 19 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ്, പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് കുൽഗാമിൽ സൈനിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കശ്മീരിൽ കഴിഞ്ഞ ഒരാഴ്ചക്കിടെയുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്.

Story highlight: Clashes in Jammu and Kashmir; Security forces killed two terrorists

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top