പ്രളയ ഫണ്ട് തട്ടിപ്പില്‍ പൊലീസ് ഒത്തു കളിക്കുന്നതായി ആരോപണം

പ്രളയ ഫണ്ട് തട്ടിപ്പില്‍ പൊലീസ് ഒത്തു കളിക്കുന്നതായി ആരോപണം. തെളിവുകള്‍ ലഭിച്ചിട്ടും ലഭിച്ചിട്ടും ആരോപണ വിധേയരായ കളക്ട്രേറ്റ് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറാകുന്നില്ല. വിഷ്ണു പ്രസാദ് തട്ടിയെടുത്ത പണം എങ്ങോട്ടേയ്ക്ക് മാറ്റിയെന്ന് കണ്ടെത്താനും ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.
കൊച്ചി കാക്കനാട് കളക്ട്രേറ്റിലെ പ്രളയ ഫണ്ട് തട്ടിപ്പില്‍ എഡിഎം മുതല്‍ ജൂനിയര്‍ സൂപ്രണ്ടിന് വരെ വീഴ്ച്ച സംഭവിച്ചതായി ക്രൈം ബ്രാഞ്ചിനും, വകുപ്പ് തല അന്വേഷണ സംഘത്തിനും തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ ക്രൈംബ്രാഞ്ച് ഒത്തുകളിക്കുന്നതായാണ് ആരോപണം. വിഷ്ണു പ്രസാദിന് പുറമെ കൂടുതല്‍ അറസ്റ്റുകള്‍ വേണ്ടന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.
ജെആര്‍ 5ല്‍ മാത്രം പണം വാങ്ങാന്‍ കഴിയൂ എന്നിരിക്കെ വിഷ്ണുപ്രസാദ് വ്യാജ രസീത് തയ്യാറാക്കി പണം പിരിച്ചിട്ടും ആരും എതിര്‍ത്തില്ല. പ്രളയ ഫണ്ടിലേയ്ക്ക് പണം പിരിക്കാന്‍ വിഷ്ണുപ്രസാദിനെ മാത്രം ചുമതല നല്‍കയതും വീഴ്ച്ചയാണ്. കളക്ട്രേറ്റിലെ കൂടുതല്‍ ജീവനക്കാരുടെ ഇടപെടല്‍ സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണ സംഘം അറസ്റ്റിന് മുതിരാത്തത് ഉന്നത ഇടപെടല്‍ നടന്നെന്ന സംശയവും ബലപ്പെടുത്തുന്നുണ്ട്. അതേസമയം, വിഷ്ണു പ്രസാദ് തട്ടിയെടുത്ത പണം എങ്ങോട്ടാണ് മാറ്റിയിരിക്കുന്നതെന്ന് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
Story Highlights: Flood fund fraud; alleged police were playing together
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here