അതിര്‍ത്തി ലംഘിച്ചതിന് നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരനെ വിട്ടയച്ചു

അതിര്‍ത്തി ലംഘിച്ചതിന് നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരനെ വിട്ടയച്ചു. വെള്ളിയാഴ്ചയാണ് രാം ലഗാന്‍ യാദവ് (45) ഇന്ത്യക്കാരനെ നേപ്പാള്‍ സായുധ പൊലീസ് സേന(എപിഫ്) കസ്റ്റയിലെടുത്തത്. ഇയാളെ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വിട്ടയച്ചത്. അതിര്‍ത്തി കടന്നതിന് ഇന്ത്യന്‍ കര്‍ഷകന്‍ നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനിടെയാണ് രാം ലഗാന്‍ യാദവിനെ വിട്ടയച്ചത്.
സിതാമര്‍ഹി സ്വദേശിയായ രാം ലഗാന്‍ യാദവ് നേപ്പാളില്‍ താമസിക്കുന്ന മരുമകളെ കാണുന്നതിനായി അതിര്‍ത്തി കടന്നെത്തുകയായിരുന്നു. അതിര്‍ത്തി കടന്നതിന് വെള്ളിയാഴ്ച ഇന്ത്യന്‍ കര്‍ഷകന്‍ വികേഷ് യാദവ്(22) നേപ്പാള്‍ പൊലീസിെന്റ വെടിയേറ്റ് മരിക്കുകയും ഉദയ് താക്കൂര്‍(24), ഉമേഷ് റാം(18) എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Story Highlights: Indian national released by Nepal police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here