കോട്ടയത്ത് ചുമട്ടുതൊഴിലാളിയെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു

കോട്ടയത്ത് മധ്യവയസ്‌കനെ അയൽവാസി കൊലപ്പെടുത്തി. മുണ്ടക്കയത്താണ് സംഭവം. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജാ(53)ണ് കൊല്ലപ്പെട്ടത്.
ഇന്ന് വൈകീട്ട് 6.45 ഓടെയാണ് സംഭവം. അയൽവാസിയായ ബിജുവാണ് ജേക്കബ് ജോർജിനെ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജേക്കബ് ജോർജിനെ ബിജു കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.
read also: തലച്ചോറിലെ രക്തസ്രാവം; മന്ത്രി എംഎം മണിക്ക് ശസ്ത്രക്രിയ നടത്തി
വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജേക്കബ് ജോർജും ബിജുവും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് ശനിയാഴ്ച നടന്ന സംഭവമെന്നാണ് സൂചന. മുഖത്തും ശരീരത്താകമാനവും കല്ലേറിൽ പരുക്കേറ്റ ജേക്കബ് ജോർജ് ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം മുണ്ടക്കയം മുപ്പത്തഞ്ചിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
സംഭവത്തിന് ശേഷം ബിജു ഒളിവിലാണ്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
ബിജുവിനായുള്ള തെരച്ചിൽ ആരംഭിച്ചു.
Story highlights-murder, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here