തലച്ചോറിലെ രക്തസ്രാവം; മന്ത്രി എംഎം മണിക്ക് ശസ്ത്രക്രിയ നടത്തി

മന്ത്രി എംഎം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മന്ത്രിക്ക് ശസ്ത്രക്രിയ നടത്തിയത്. വെള്ളിയാഴ്ച ഇഎൻടി വിഭാഗത്തിൽ പരിശോധനയ്‌ക്കെത്തിയ മന്ത്രിക്ക് തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. തുടർന്ന് ശ്‌സത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

read also: തലച്ചോറിൽ രക്തസ്രാവം; മന്ത്രി എംഎം മണി ആശുപത്രിയിൽ

2019 ജൂലൈ മാസത്തിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത്തവണ വീണ്ടും തലച്ചോറിന്റെ മറുവശത്ത് രക്തസ്രാവം കണ്ടെത്തുകയായിരുന്നു.

story highlights- m m mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top