കണ്ണൂരിൽ പുഴയിൽ കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ പയ്യാവൂർ പാറക്കടവിൽ പുഴയിൽ കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പയ്യാവൂർ പാറക്കടവിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ പുഴയിൽ കാണാതായത്. ഇവരെ കാണാതാകുന്ന ഭാഗത്ത് നിന്ന് നൂറ് മീറ്റർ താഴെ പുഴയിൽ നിന്ന് ഇന്ന് രാവിലെ മനീഷിന്റെ മൃതദേഹം കണ്ടെത്തി. വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്.ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ. നാല് പേരാണ് ഇന്നലെ വൈകിട്ട് കുളിക്കാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന അജിത് പുഴയിലിൽ ഇറങ്ങിയിരുന്നില്ല. മറ്റ് മൂന്ന് പേരും പുഴയിൽ മുങ്ങി താണപ്പോൾ അജിത്താണ് സമീപവാസികളെ വിവരമറിയിച്ചത്.
നിർമ്മാണത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പുഴകൾ കൂടിചേരുന്ന പാറക്കടവിൽ ഒഴുക്ക് കൂടുതലാണ്. മുൻപും നിരവധി പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
Story Highlights- kannur, drown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here