പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

search for three missing youth in kannur will resume today

കണ്ണൂര്‍ പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും.ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍ എന്നിവരെയാണ് പാറക്കടവ് പുഴയില്‍ കാണാതായത്.

ഇന്നലെ വൈകീട്ടാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. നാലംഗ സംഘമാണ് പുഴയില്‍ കുളിക്കാന്‍ എത്തിയത്. ഒരാള്‍ രക്ഷപ്പെട്ടു.അഗ്നിശമന സേനയും നാട്ടുകാരും ഇന്നലെ രാത്രിവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

 

Story Highlights: search for three missing youth in kannur will resume today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top