രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണം; മാധ്യമപ്രവർത്തകൻ വിനോദ് ദുവയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യത്തിന്മേൽ മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിഡിയോ കോൺഫറൻസിംഗിലൂടെ ഞായറാഴ്ച അസാധാരണ സിറ്റിംഗ് നടത്തുന്നത്.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി നേതാക്കളെയും യൂട്യൂബ് ഷോയിൽ വിനോദ് ദുവ പരാമർശിച്ചിരുന്നു. പ്രാദേശിക ബിജെപി നേതാവ് നൽകിയ പരാതിയിൽ ഹിമാചൽ പൊലീസ് ദുവക്കെതിരെ കേസെടുത്തു. ഇന്ന് കുമാർസൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചു. ഇതിന് പിന്നാലെയാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ച മാധ്യമപ്രവർത്തകൻ സുപ്രിംകോടതിയെ സമീപിച്ചത്. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Story highlight: FIR filed against journalist Vinod Dua ; The Supreme Court will hear the petition 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top