കൊവിഡ് ബാധിച്ച പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടാൻ കേന്ദ്ര മന്ത്രി

കൊവിഡ് ബാധിച്ച പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടാൻ നിർദേശവുമായി കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അഫ്രീദി ട്വിറ്ററിൽ ഈ വിവരം പോസ്റ്റ് ചെയ്തിരുന്നു.  ട്വീറ്റിനു താഴെയാണ് കേന്ദ്രമന്ത്രിയുടെ കമന്റ്.

‘പാകിസ്ഥാനിലെ ഓരോ ആശുപത്രിയുടെയും എല്ലാ വിവരങ്ങളും തനിക്കറിയാമെന്നും കൊവിഡിന് ചികിത്സ തേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മോദിജിയ ആശ്രയിക്കുക’: പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. മൃഗസംരക്ഷണം, ക്ഷീര, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് പ്രതാപ് സിംഗ് സാരംഗി.

വ്യാഴാഴ്ച മുതൽ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നതായും പരിശോധിച്ചപ്പോൾ കൊവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കണമെന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

അതേസമയം, ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസിലാണെന്ന് പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി മുൻപ് പറഞ്ഞിരുന്നു.

Story highlight: Former Pakistani cricketer Shahid Afridi to seek PM Modi’s help

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top