ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം പുരോഗമിക്കുന്നു

ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗം പുരോഗമിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി, ലഫ്.ഗവർണർ എന്നിവർ പങ്കെടുത്തു

ഡൽഹിയിലെ ചികിത്സ സൗകര്യത്തിൽ വ്യാപക പരാതി ഉയരുന്നതിനിടയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ,ലഫ്.ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ , എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കിടക്കകളുടെ അഭാവവും, ചികിത്സ പരിമിതപ്പെടുത്തിയ സർക്കാർ നടപടിയും യോഗത്തിൽ ചർച്ചയാകും.നിലവിലെ സാഹചര്യത്തിൽ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. വൈകിട്ട് ഡൽഹിയിലെ മേയർമാരുടെ യോഗവും കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ഡൽഹിയിലെ സാഹചര്യം പ്രത്യേകം ചർച്ച ചെയ്തിരുന്നു. രോഗികളെ പരിപാലിക്കുന്ന കാര്യത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്. നാൽപതിനായിരത്തോട് അടുക്കുകയാണ് ഡൽഹിയിലെ രോഗബാധിതരുടെ എണ്ണം.

Story highlight: Home Minister Amit Shah chairs high-level meeting to assess covid situation in Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top