Advertisement

തൃശൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും

June 14, 2020
2 minutes Read
kodungallur taluk hospital

തൃശൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും. ഒരേ സമയം 70 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രി ആക്കുന്നത്.

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഐപി വിഭാഗത്തില്‍ 176 കിടക്കകളില്‍ 135 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ദിനേന 1800 രോഗികള്‍ ഒപി വിഭാഗത്തില്‍ എത്തിച്ചേരുന്ന ഇടം കൂടിയാണ് ഇവിടം. കൊവിഡ് ആശുപത്രിയാക്കി മാറ്റുമ്പോള്‍ നിലവിലുള്ള മാതൃ-ശിശു സംരക്ഷണ വിഭാഗം കോട്ടപ്പുറം മെഡികെയര്‍ ആശുപത്രിയിലേക്കും മറ്റ് വിഭാഗങ്ങള്‍ ഒ കെ ആശുപത്രിയിലേക്കും മാറ്റും. കൊവിഡ് ആശുപത്രി നാളെ തന്നെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.

നിലവിലുള്ള കാഷ്വാലിറ്റി, ഒപി, ലാബ്, ഫാര്‍മസി, ഡയാലിസിസ്, എക്‌സ് റേ എന്നീ സംവിധാനങ്ങള്‍ ആശുപത്രിയില്‍ നിലനിര്‍ത്തും. കാന്റീന്റെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കുവാന്‍ നഗരത്തില്‍ പ്രത്യേക സൗകര്യം ഒരുക്കാനും ധാരണയായിട്ടുണ്ട്. പൊസിറ്റിവ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

Story Highlights: Kodungallur Taluk Hospital will be made covid Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top