കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷ ശക്തമാക്കും: ഗതാഗതമന്ത്രി

ak saseendran

കണ്ണൂര്‍ ജില്ലയിലെ ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് 19 ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ബസുകളില്‍ ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേര്‍തിരിക്കും.

യാത്രക്കാരില്‍ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്ക്്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ സജീകരണങ്ങള്‍ ബസുകളില്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സര്‍വീസ് നടത്തുന്ന ബസുകളിലായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ആവശ്യമെന്നുകണ്ടാല്‍ മറ്റുസ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ ജോലിചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരുടെ മനോവീര്യം ഉയര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Story Highlights: covid 19 ,Security will be strengthened in KSRTC buses: Transport Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top