എന്റെ കേരളത്തിന്… പ്രളയത്തിൽ സഹായ ഹസ്തം നീട്ടിയ സുശാന്ത്

sushant singh rajput 1 cr for kerala

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ഹിന്ദി സിനിമാ ലോകത്ത് ലോക്ക് ഡൗണിൽ കൊഴിഞ്ഞ് പോകുന്ന പ്രതിഭകളിൽ ഒന്നായിരിക്കുകയാണ് സുശാന്തും. മലയാളികൾക്ക് സുശാന്തിനെ അറിയുക മഹാപ്രളയത്തിൽ കേരളത്തിനെ സഹായിച്ച ബോളിവുഡ് താരങ്ങളിൽ ഒരാൾ എന്ന നിലയിൽ കൂടിയാണ്.

2018 ആഗസ്റ്റിലായിരുന്നു സംഭവം. ആരാധകന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടാണ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകാൻ താരം തയാറായത്. ശുഭംരഞ്ജൻ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ താരത്തെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. കേരളത്തിന് നൽകാൻ കൈയിൽ പണമില്ലെന്നും കുറച്ച് ഭക്ഷണമെങ്കിലും നൽകണമെന്നാണ് ആഗ്രഹം, എന്ത് ചെയ്യാനാകുമെന്നും പോസ്റ്റിൽ ചോദിച്ചിരുന്നു.

Read Also: ആദ്യം ദിഷ സലൈന്‍ പിന്നാലെ സുശാന്ത് സിംഗും; ബോളിവുഡിനെ ഞെട്ടിച്ച് മരണങ്ങള്‍

താരത്തിന്റെ മറുപടി അതിശയിപ്പിക്കുന്നതായി. ഞാൻ നിങ്ങൾക്കായി ഒരു കോടി നൽകാം. ആ തുക ആവശ്യക്കാർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാമോ എന്നായിരുന്നു സുശാന്ത് പറഞ്ഞത്. കൂടാതെ തുക നൽകിയതിന്റെ ഓൺലൈൻ രസീതും താരം സ്‌ക്രീൻ ഷോട്ടെടുത്ത് പങ്കുവച്ചിരുന്നു. മൈ കേരള എന്നും താരം ഹാഷ്ടാഗ് നൽകി. കൂടാതെ ശുഭംരഞ്ജനോട് ഇത് ചെയ്യാൻ പ്രേരിപ്പിച്ച നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.

മികച്ച നടനും നർത്തകനുമായിരുന്ന സുശാന്തിന്റെ വിയോഗം ബോളിവുഡിനെ വേദനിപ്പിക്കുകയാണ്. അതോടൊപ്പം തന്നെ കരുണ നിറഞ്ഞ മനുഷ്യനെക്കൂടിയാണ് ലോകത്തിന് നഷ്ടമായിരിക്കുന്നത്.

 

sushant singh rajput death, contributed one crore for kerala flood relief

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top