ഇർഫാനും ഋഷി കപൂറിനും അന്ത്യാഞ്ജലി അർപ്പിച്ച് ഒടുവിൽ മരണത്തിലേക്ക്

സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. സുശാന്ത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് പോലും പലരും അറിയുന്നത് ഇപ്പോൾ മാത്രമാണ്. കരിയറിന്റെ ഉന്നതങ്ങളിലേക്ക് പറക്കേണ്ട സമയത്ത് മരണത്തിന്റെ വഴിയാണ് സുശാന്ത് തെരഞ്ഞെടുത്തത്. ബോളിവുഡ് ഇതിഹാസങ്ങളായ ഇർഫാൻ ഖാനും ഋഷി കപൂറിനും അന്ത്യാഞ്ജലി അർപ്പിച്ച് ഒടുവിൽ മരണത്തിലേക്ക് യാത്രയായിരിക്കുകയാണ് സുശാന്ത്.
read also: ‘ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല’; സുശാന്തിനെ അനുസ്മരിച്ച് പികെയുടെ ഛായാഗ്രാഹകൻ സി കെ മുരളീധരൻ
ഏപ്രിൽ 29നാണ് ഇർഫാൻ ഖാൻ മരണത്തിന് കീഴടങ്ങിയത്. ഇർഫാന്റെ ചിരി നിറഞ്ഞ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സുശാന്ത് പ്രണാമം അർപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ ഏപ്രിൽ 30ന് ഋഷി കപൂറും വിടപറഞ്ഞു. മെയ് രണ്ടിന് ഋഷി കപൂറിന്റെ ചിത്രം പങ്കുവച്ചും സുശാന്ത് അന്ത്യാഞ്ജലി അർപ്പിച്ചു. അപ്പോഴൊന്നും സുശാന്തിന്റെ മനസ് കാണാൻ ആരാധകർക്ക് കഴിഞ്ഞില്ല. സുശാന്ത് മരണത്തിന്റെ വഴി തേടുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചില്ല.
34കാരനായ സുശാന്തിനെ ഇന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഒറ്റയ്ക്കായിരുന്നു താമസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here