ആദ്യം ദിഷ സലൈന്‍ പിന്നാലെ സുശാന്ത് സിംഗും; ബോളിവുഡിനെ ഞെട്ടിച്ച് മരണങ്ങള്

ദിവസങ്ങള്‍ക്ക് മുന്‍പാണ് സുശാന്ത് സിംഗ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സലൈന്‍ ജീവനെടുക്കിയത്. ഇതിനു പിന്നാലെ സുശാന്ത് സിംഗ് രജ്പുതിനെയും മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഞെട്ടലിലാണ് ബോളിവുഡ്. മുംബൈയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയാണ് ദിഷ ജീവനൊടുക്കിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Read More: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍
പിആര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു കരിയര്‍ തുടങ്ങിയ ദിഷ സെലിബ്രിറ്റ് ടാലന്റ് മാനേജര്‍ രംഗത്ത് ശ്രദ്ധേയയായിരുന്നു. സുശാന്തിനെ കൂടാതെ റിയ ചക്രബര്‍ത്തി, വരുണ്‍ ശര്‍മ എന്നിവര്‍ക്കൊപ്പവും ദിഷ പ്രവര്‍ത്തിച്ചിരുന്നു. ദിഷയുടെ മരണം ഞെട്ടിക്കുന്ന വാര്‍ത്തയെന്നായിരുന്നു സുശാന്തിന്റെ പ്രതികരണം. ദിഷയുടെ മരണവാര്‍ത്ത ഞെട്ടിപ്പിക്കുന്നത് ആണ്. അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും സുശാന്ത് സിംഗ് രജ്പുത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദിവസങ്ങള്‍ക്ക് ശേഷം സുശാന്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടില്‍ കഴിഞ്ഞിരുന്നത്. സുശാന്തിന് ആറ് മാസമായി വിഷാദ രോഗമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബാന്ദ്രയിലെ വീട്ടിലെ സഹായിയാണ് ആദ്യം വിവരം പൊലീസിനെ അറിയിച്ചത്. അമ്മയെക്കുറിച്ചുള്ള പോസ്റ്റാണ് സുശാന്ത് അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. പവിത്ര രിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാനവ മുഖ് എന്ന കഥാപാത്രത്തെ അഭിനയിച്ചുതുടങ്ങി. ബോളിവുഡില്‍ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ രാജ്കുമാര് റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ചേതന്‍ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാര്‍ഡും ലഭിച്ചു.
സുശാന്തിന്റെ രണ്ടാമത്തെ ചലച്ചിത്രമായ ശുദ്ദ് ദേശി റൊമാന്‍സ്, പരിനീതി ചോപ്ര, വാനി കപൂര്‍ എന്നിവരോടൊപ്പമുള്ള ചിത്രമായിരുന്നു. അടുത്ത വേഷം പികെ എന്ന ചിത്രത്തില്‍ ആമിര്‍ ഖാനും, അനുഷ്ക ശര്‍മയുമൊപ്പം അഭിനയിക്കാന്‍ സുശാന്തിന് അവസരം ലഭിച്ചു.
2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന നീരജ് പാണ്ഡെയുടെ എം. എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചു. 2016 ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായി മാറി ഇത്. ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ വിമര്‍ശകര്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു. . ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്കാരത്തിന് മികച്ച നടനുള്ള ആദ്യത്തെ നോമിനേഷന് സുശാന്ത് സ്വന്തമാക്കി.
Story Highlights: sushant singh rajput and disha salian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here