Advertisement

കൈ പോ ചെ യും ചിച്ചോരെയും ഒരുവട്ടം കൂടി കണ്ടിരുന്നുവെങ്കില്‍, നിങ്ങളിത് ചെയ്യില്ലായിരുന്നു

June 14, 2020
2 minutes Read
Sushant Singh Rajput film career

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തിന്റെ അലര്‍ച്ചകള്‍ക്കിടയില്‍ ധോണിയായി ബാറ്റ് എടുത്ത് പടികള്‍ ഇറങ്ങിവരുന്ന സുശാന്ത് സിംഗ് രജ്പുത്. സുശാന്ത് എന്ന പേര് ഒരുപക്ഷേ ആദ്യം ഓര്‍മയിലേക്ക് എത്തിക്കുന്ന ചിത്രമിതായിരിക്കും. ധോണി എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെ ക്യാമറയ്ക്ക് മുന്നില്‍ അനശ്വരനാക്കിയ താരമാണ് സുശാന്ത് സിംഗ് രജ്പുത്. ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററുടെ എല്ലാ ശരീര ഭാഷയും നിറഞ്ഞതായിരുന്നു എംഎസ് ധോണി ദ അണ്‍ടോണ്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ സുശാന്തിന്റെ പ്രകടനം. ഈ ചിത്രമാണ് ബിഗ് സ്‌ക്രീനില്‍ സുശാന്ത് എന്ന താരത്തെ ബോളിവുഡിലെ യുവപ്രതിഭയാക്കി മാറ്റിയത്.

ക്രിക്കറ്റ് മൈതാനത്ത് അയാള്‍ ധോണി എന്ന മികച്ച ബാറ്റ്‌സ്മാനായി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലെ സകല സങ്കേചങ്ങളും നിറഞ്ഞ അഭിനയം കാഴ്ച വച്ചു. ചിത്രത്തിലൂടെ ധോണി എന്ന അതുല്ല്യനായ കായികതാരത്തിന്റെ മുഴുവന്‍ ആരാധകരുടെയും മനംകവരാനും സുശാന്തിനായി. ഇന്ത്യയുടെ നീല കുപ്പായത്തില്‍ നമ്മള്‍ ക്രിക്കറ്റ് കളിക്കളത്തില്‍ കണ്ട അതേ ധോണിയെ തന്നെയാണ് സുശാന്തും സിനിമയില്‍ അവതിരിപ്പിച്ചത്. ധോണിയുടെ മാത്രം കൈമുതലായ ഷോട്ടുകളും ആക്ഷനുകളും അനായസമായാണ് ചിത്രത്തില്‍
സുശാന്ത് അവതരിപ്പിച്ചത്. 2016 ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായി എംഎസ് ധോണി ദ അണ്‍ടോണ്‍ഡ് സ്‌റ്റോറി മാറി. ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ വിമര്‍ശകര്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി.

 

Read also : എന്റെ കേരളത്തിന്… പ്രളയത്തില്‍ സഹായ ഹസ്തം നീട്ടിയ സുശാന്ത്

2013 ല്‍ പുറത്തിറങ്ങിയ കൈ പോ ചെ ആയിരുന്നു ബോളിവുഡിലേക്കുള്ള സുശാന്തിന്റെ അരങ്ങേറ്റം. കൈ പോ ചെ എന്ന ചിത്രം ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന സന്ദേശം നല്‍കുന്നതായിരുന്നു. രാജ്കുമാര്‍ റാവു, അഭിഷേക് കപൂര്‍, അമിത് സാദ് എന്നിവര്‍ക്കൊപ്പമാണ് കൈ പോ ചെ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി സുശാന്തിനെ തെരഞ്ഞെടുത്തത്. രാജ്കുമാര്‍ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ചേതന്‍ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചിത്രം

ആമിര്‍ഖാന്‍ ചിത്രം പികെയിലെ സര്‍ഫാറാസിനെ പ്രേക്ഷകര്‍ മറന്ന് കാണില്ല. ഇന്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്ന പാകിസ്താന്‍ പൗരനായ സര്‍ഫറാസ്. തെറ്റിധാരണയുടെ പേരില്‍ ജഗു എന്ന തന്റെ പ്രണയിനിയെ നഷ്ടമാവുന്ന ചെറുപ്പക്കാരന്‍. എന്നെങ്കിലും അവള്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയോടെ ദിവസവും ഫോണ്‍ കോളിന് വേണ്ടി കാത്തിരിക്കുന്ന കഥാപാത്രം. ഈ ചിത്രം ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം പ്രതിഫലം നേടിക്കൊടുത്ത ചിത്രമായി മാറി.

ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോളാണ് സുശാന്ത് തന്റെ കലാജീവിതം ആരംഭിക്കുന്നത്. നൃത്തം പഠിക്കാനായി ശ്യാമക് ദാവറിന്റെ നൃത്ത ക്ലാസുകളില്‍ ചേര്‍ന്നു. നൃത്ത ക്ലാസുമായി മുന്നോട്ട് പോവുബോള്‍ ആണ് സുശാന്തിന് അഭിനയത്തിനോടുള്ള ആഗ്രഹം തുടങ്ങുന്നത്. ഡാന്‍സ് ക്ലാസ്സിലെ ചില സഹപാഠികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാര്‍ ജോണിന്റെ അഭിനയ ക്ലാസുകളില്‍ ചേര്‍ന്നു. 2008 ല്‍, സുശാന്തിന്റെ വ്യക്തിത്വവും അഭിനയ പ്രതിഭയും കണ്ട ബാലാജി ടെലിഫിലിംസിന്റെ കാസ്റ്റിംഗ് ടീം അദ്ദേഹത്തെ ഓഡിഷനു ക്ഷണിച്ചു. സുശാന്ത് കിസ് ദേശ് മേം ഹെ മേരാ ദില്‍ എന്ന സിനിമയില്‍ പ്രീത് ജുനേജയുടെ വേഷം ചെയ്തു. 2009 ജൂണില്‍ സുശാന്ത്, പവിത്ര രിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാനവ മുഖ് എന്ന കഥാപാത്രത്തെ അഭിനയിച്ചു തുടങ്ങി. കുടുംബത്തെ സഹായിക്കുന്ന പക്വതയുള്ള മെക്കാനിക്കിന്റെ റോളായിരുന്നു ഇതില്‍ സുശാന്ത് അവതരിപ്പിച്ചത്. കൈ പോ ചെ, ശൂദ് ദേശി റൊമാന്‍സ്, പികെ, ഡിറ്റക്ടീവ് ബോംകേഷ് ബക്ഷി, എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, രാബ്ത ശിവ്, വെല്‍ക്കം റ്റു ന്യൂ യോര്‍ക്ക്, ഡ്രൈവ്, കേദാര്‍നാഥ് ,സൊന്ചിഡിയ കിസി ഔര്‍ മാനി, ചിച്ചോരെ തുടങ്ങി 12 ഓളം ചിത്രങ്ങിളില്‍ അഭിനയിച്ചിട്ടുണ്ട്.

 

Story Highlights: Sushant Singh Rajput film career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top