ടാറിംഗ് പൂര്‍ത്തിയായ റോഡിന്റെ പകുതിഭാഗം ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നു

ആലപ്പുഴ എടത്വായില്‍ അടുത്തിടെ ടാറിംഗ് പൂര്‍ത്തിയായ റോഡിന്റെ പകുതിഭാഗം ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നു. എടത്വാ കോയില്‍മുക്കില്‍ കമ്പനിപീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. ഉളിയന്നൂര്‍ കറുക പാടശേഖരത്തിന്റെ ബണ്ട് റോഡാണിത്. 10 മീറ്ററോളം ദൂരം റോഡ് ഇടിഞ്ഞു വീണു .
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. റോഡിന്റെ വശത്ത് നിന്നിരുന്ന രണ്ട് തെങ്ങുകളുകളും ഒരു കമുങ്ങും ആറ്റിലേക്ക് പതിച്ചു. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗമാണ് റോഡ് നിര്‍മിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പുറം ഭിത്തിയുടെ ബലക്ഷയമാണ് റോഡ് ഇടിഞ്ഞു താഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Story Highlights: road had been lowered into the river in Alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here