Advertisement

തിരിച്ചുവരുന്ന പ്രവാസികൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ

June 14, 2020
2 minutes Read

വിവിധ രാജ്യങ്ങളിൽ കുടുങ്ങി കഴിയുന്ന വിദേശികളെ തിരിച്ചുകൊണ്ട് വരാനായി യുഎഇ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. രണ്ട് ലക്ഷത്തിലധികം പേരാണ് വിവിധ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിമാനം കയറാൻ മാസങ്ങളായി കാത്തിരിക്കുന്നത്. കൊവിഡ്-19 വൈറസ് ബാധ തടയുന്നതിനായി തിരിച്ചെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരും.

സ്വന്തമായി താമസം ഏർപ്പാടാക്കുന്നവർക്ക് ശുചിമുറിയുള്ള മുറികളിൽ ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ദുബായ് ടൂറിസം വകുപ്പ് ഒരുക്കുന്ന ഹോട്ടലുകളിൽ താമസിക്കണം. ദുബായിലേക്കുള്ള വിമാന ടിക്കറ്റുകൾ എടുക്കുമ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കണം. വിമാനത്താവളത്തിൽ വച്ച് തന്നെ യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും.

Read Also: കരിപ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റേത് വിപുലമായ സമ്പർക്കപ്പട്ടിക; റൂട്ട് മാപ്പ് പുറത്ത്

ദുബായ് വിമാനത്താവളത്തിൽ ഇറങ്ങി മറ്റ് എമിറേറ്റിലേക്ക് പോകുന്നവർ സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള യാത്രാ സൗകര്യം ഏർപ്പെടുത്തണം. 14 ദിവസം ഹോട്ടലുകളിൽ കഴിയുന്നവർ 24 മണിക്കൂറിൽ ഏത് സമയവും ഡോക്ടറുമായി ബന്ധപ്പെടാൻ കഴിയുന്ന ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. ഇവരുടെ ആരോഗ്യ സ്ഥിതിയിൽ വല്ല മാറ്റവും വരികയാണങ്കിൽ ഹോട്ടൽ അധികൃതർ ദുബായ് ഹെൽത്ത് അതോറിറ്റിയെ (ഡിഎച്ച്എ)അറിയിക്കും. ബന്ധപ്പെട്ടവർ ഉടനെ തന്നെ ഇവർക്ക് വേണ്ടപ്പെട്ട ചികിത്സ ലഭ്യമാക്കും.

ഹോട്ടലുകളിൽ താമസിക്കുന്നവർ ഒരിക്കലും മുറിക്ക് പുറത്ത് ഇറങ്ങാൻ പാടുള്ളതല്ല. സ്വന്തം താമസ സൗകര്യം ഉള്ളവരും മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഡിഎച്ച്എയുടെ 800 342 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം. ഇവർ ഒരിക്കലും തന്നെ മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ പാടില്ല. ഇങ്ങനെ താമിക്കുന്നവർക്ക് ദിവസവും മൂന്ന് നേരം വാതിലിന് മുമ്പിൽ ഭക്ഷണം ഉറപ്പാക്കണം.

uae release guide lines for returning people from other countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top