അഞ്ച് വർഷത്തെ സമഗ്ര പദ്ധതിയുമായി പിസിബി; ലക്ഷ്യം ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബോർഡ് ആവുക

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബോർഡ് ആക്കാൻ അഞ്ച് വർഷത്തെ സമഗ്ര പദ്ധതി. നാല് സുപ്രധാന വിഷയങ്ങളിൽ കേന്ദ്രീകരിച്ച് പിസിബിയെ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബോർഡ് ആക്കുകയാണ് ലക്ഷ്യം. ഉത്തരവാദിത്വം, സുതാര്യത, സാന്മാർഗികത, പ്രൊഫഷണലിസം എന്നീ നാല് വിഷയങ്ങളിലാണ് പിസിബി ശ്രദ്ധ ചെലുത്തുക. ഗ്രാസ് റൂട്ട്, പുരുഷ-വനിതാ ടീമുകളൊക്കെ ഇതിൻ്റെ പരിധിയിൽ വരും.
ഇക്കാലയളവിൽ കൃത്യമായ നിരീക്ഷണം സമഗ്രമേഖലയിൽ ഉണ്ടാവുമെന്ന് പിസിസ്ബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 2019 മുതൽ 2023 വരെയാണ് പദ്ധതിയുടെ കാലാവധി. “വ്യക്തവും ആവേശകരവുമായ ഒരു പദ്ധതി തയ്യാറാക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഞങ്ങളുടെ യാത്രയുടെ പോക്ക് കൃത്യമാവണം. പിസിബിക്ക് മാത്രമല്ല, ആരാധകർക്കും പിസിബിയോട് പങ്കാവുന്നവർക്കും അതിൻ്റെ പ്രയോജനം ഉണ്ടാവണം. ഇത്തരത്തിലുള്ള സമഗ്ര പദ്ധതികൾ കടലാസിൽ ഒതുങ്ങാതെ പ്രവൃത്തി പഥത്തിൽ കൊണ്ടുവരണം.”- പിസിബി ചീഫ് എക്സിക്യൂട്ടിവ് വസിം ഖാൻ പറയുന്നു.
Read Also: വൈറസ് ബാധ ഭീഷണിക്കിടയിലും പിഎസ്എൽ തുടർന്നു; ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി ഷൊഐബ് അക്തർ
ഒത്തുകളിയുമായി ബന്ധപ്പെട്ട് അയഞ്ഞ നിലപാട് സ്വീകരിക്കുന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ കാലങ്ങളായി രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. മുൻ താരങ്ങൾ പോലും പിസിബിക്കെതിരെ രംഗത്തെത്താറുണ്ട്. ഒത്തുകളിച്ചാലും ചെറിയ ശിക്ഷയിൽ ഒതുക്കുന്ന പിസിബിയുടെ നടപടിയാണ് പാക് താരങ്ങൾ കൂടുതലായി വാതുവെപ്പിൽ ഏർപ്പെടാനുള്ള കാരണമെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ ആ മേഖലയിലും ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് പാക് ക്രിക്കറ്റ് ബോർഡിൻ്റെ നിലനില്പിനു തന്നെ അത്വാവശ്യമാണ്. നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ബിസിസിഐ ആണ്.
Story Highlights: 5 year plan by pcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here