തൃശൂര്‍ ജില്ലയില്‍ ഇനി മുതല്‍ കൊവിഡ് വിസ്‌ക് വാനിന്റെ സൗകര്യവും ലഭ്യമാകും

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഇനി കൊവിഡ് വിസ്‌ക് വാനിന്റെ സൗകര്യവും ലഭ്യമാകും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സതീശന്‍ ടി. വിക്കാണ് വാന്‍ കൈമാറിയത്. ഏത് സ്ഥലത്തും പോയി സ്വാബ് എടുക്കാന്‍ ഇതു വഴി സാധ്യമാകും. സ്വാബ് എടുക്കുന്നതിനുള്ള നേരിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനും സാധിക്കും.
കൊവിഡ് വിസ്‌കിന്റെ സമാന പ്രവര്‍ത്തനം ആണ് വാനിനും. വാനിന്റെ പുറത്ത ഉള്ള രണ്ട് ദ്വാരങ്ങളില്‍ ഗ്ലൗവ്‌സ് ഘടിപ്പിച്ചു അതിലൂടെ സാമ്പിള്‍ സ്വീകരിക്കും. ഈ ഗ്ലൗവ്‌സുകള്‍ക്ക് അടുത്ത് തന്നെ സ്റ്റോറേജ് ബോക്‌സും സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക താപനില ക്രമീകരിച്ചു കൂടുതല്‍ സാംപിളുകള്‍ ശേഖരിക്കാനുള്ള മാസ് സ്റ്റോറേജ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.
Story Highlights: covid whisk van in Thrissur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here