Advertisement

കാസർഗോഡ് കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്നയാൾ മരിച്ചു

June 15, 2020
1 minute Read

കാസർഗോഡ് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. ഉദുമ സൗത്ത് കരിപ്പോടിയ അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. ദുബായിൽ നിന്ന് വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശനിയാഴ്ചയാണ് മകന്റെ കൂടെ അബ്ദുൾ റഹ്മാൻ നാട്ടിലെത്തിയത്. ഇരുവരും വീട്ടിൽ നീരിക്ഷണത്തിലായിരുന്നു.

ഇന്നലെ രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് സ്രവം പരിശോധനയ്ക്ക് നൽകിയിരുന്നു. വൈകിട്ട് ശ്വാസ തടസം അനുഭവപ്പെട്ട അബ്ദുൾ റഹ്മാനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെയാണ് മരിച്ചത്. എട്ട് ദിവസം മുമ്പ് ദുബായിൽ വച്ച് നടത്തിയ അബ്ദുൾ റഹ്മാന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

 

covid, coronavirus, kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top