മഹാരാഷ്ട്രയിൽ അടുത്ത മാസം മുതൽ അധ്യയന വർഷം ആരംഭിക്കും

maharashtra school children

മഹാരാഷ്ട്രയിൽ അടുത്ത മാസം മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കും. ഒരു മാസത്തിന്റെ ഇടവേളയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലയിലായിരിക്കും ക്ലാസുകൾ ആരംഭിക്കുക. ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ആദ്യമായി ക്ലാസ് തുടങ്ങുക. മറ്റ് സ്ഥലങ്ങളിൽ ഓൺലൈൻ ആയി ക്ലാസ് നടത്തുമെന്നുമാണ് വിവരം.

ദൂരദർശനിലൂടെയും റേഡിയോയിലൂടെയും ക്ലാസ് സംഘടിപ്പിക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തുവിടും. ചെറിയ ക്ലാസുകളിൽ ഓൺലൈനായി ക്ലാസ് നടത്തുന്നതിനോട് സർക്കാരിന് അഭിപ്രായ വ്യത്യാസമുണ്ട്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങളിൽ മാത്രമേ സ്‌കൂൾ തുറക്കാൻ പാടുള്ളൂവെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗെയ്ക്വാദ്.

Read Also: അനധികൃത സ്വത്ത് സമ്പാദനം; വിഎ സക്കീർ ഹുസൈനെ പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി

9,10, പ്ലസ്ടു ക്ലാസുകളായിരിക്കും അടുത്ത മാസം തുടങ്ങുക. ആറ്, ഏഴ്, എട്ട് ക്ലാസുകൾ ആഗസ്റ്റിലായിരിക്കും ആരംഭിക്കുന്നത്. മൂന്ന്, നാല് ക്ലാസുകളിൽ ഉള്ളവർക്ക് സെപ്തംബറിൽ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് ക്ലാസുകളിൽ ഉള്ളവരുടെ കാര്യം സ്‌കൂൾ മാനേജ്‌മെന്റ് അധികൃതർക്ക് വിട്ടു. ഇതിനെക്കുറിച്ചുള്ള സർക്കുലർ പുറത്തുവിട്ടു. പത്താം ക്ലാസ് ഫലം പുറത്തുവിട്ടതിന് ശേഷമായിരിക്കും പ്ലസ് വണ്‍ ക്ലാസുകളെക്കുറിച്ചുള്ള ആലോചന. സംസ്ഥാനം ഇപ്പോഴും കൊവിഡ് കേസുകളുടെ നിരക്കിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുകയാണ്.

 

maharashtra next year class starts in july

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top