Advertisement

കൊവിഡ് വ്യാപനം; മലപ്പുറത്ത് കനത്ത ജാ​ഗ്രത; എടയൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

June 15, 2020
Google News 1 minute Read

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറത്ത് കനത്ത ജാഗ്രത. എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസ് താത്ക്കാലികമായി അടച്ചു. ഓഫീസിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 37 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു.

read also: പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു

എടയൂർ പഞ്ചായത്ത് ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ഇടപഴകിയ പ്രസിഡൻ്റ് അടക്കം 37 പേർ നിരീക്ഷത്തിൽ പോയി. ജീവനക്കാര്‍ എല്ലാവരും നിരീക്ഷണത്തില്‍ പോയതിനാൽ ബദല്‍ സംവിധാനം ഒരുക്കി അടുത്ത ദിവസം പഞ്ചായത്ത് ഓഫീസ് തുറക്കും. തമിഴ്നാട് സ്വദേശിയായ ഭിക്ഷാടകന് കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് എടപ്പാളിൽ നാലു ദിവസത്തെ കർശന നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിൽ അവശ്യ സർവീസുകൾക്ക് മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. ഭിക്ഷാടകന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനോ രോഗ ഉറവിടം കണ്ടത്താനോ സാധിക്കാത്ത പശ്ചാത്തത്തിൽ കൂടുതൽ ജാഗ്രത ഈ മേഖലയിൽ ആവശ്യമാണ്. അതേസമയം കഴിഞ്ഞ ദിവസം എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ വാഹന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പഞ്ചായത്ത് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എടപ്പാൾ പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരും നീരിക്ഷണത്തിലാണ്.

story highlights- coronavirus, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here