പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞും

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരു വയസ് പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു. പന്ത്രണ്ട് പേരാണ് ഇന്ന് രോഗത്തിൽ നിന്ന് മുക്തി നേടിയത്.
ചെന്നൈയിൽ നിന്ന് മെയ് 31ന് വന്ന കണ്ണാടി തണ്ണീർപന്തൽ സ്വദേശിയായ 57കാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ. സൗദിയിൽ നിന്ന് ജൂൺ 13ന് എത്തിയ മേലാർകോട് തെക്കുംപുറം സ്വദേശികളായ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ ദിവസം സൗദിയിൽ നിന്നെത്തിയ അലനല്ലൂർ സ്വദേശിയായ 34കാരനും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഡൽഹിയിൽ നിന്നെത്തിയ പൊൽപ്പുള്ളി സ്വദേശിയായ 40കാരിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. അബുദാബിയിൽ നിന്ന് മെയ് 31ന് എത്തിയ പഴയലക്കിടി സ്വദേശിക്കും കൊവിഡ് കണ്ടെത്തി. ജൂൺ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പത്തിരിപ്പാല സ്വദേശിനിയുടെ ചെറു മക്കളായ 10 വയസുള്ള പെൺകുട്ടിക്കും 11 വയസുള്ള ആൺകുട്ടിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നത്.
read also: സംസ്ഥാനത്ത് അഞ്ച് ഹോട്ട്സ്പോട്ടുകൾ കൂടി; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 146 ആയി. ഇതിന് പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ഒരാൾ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.
story highlights- coronavirus, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here