പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യയാണ്. തിരുവനന്തപുരത്തെ എസ്‌കെ ഹോസ്പിറ്റിലില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം.
2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയിട്ടുണ്ട്. എംജി രാധാകൃഷ്ണനൊപ്പം നിഴലായി സഞ്ചരിച്ചിരുന്ന പത്മജ രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഘനശ്യാമസന്ധ്യ എന്ന പേരില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മൃതദേഹം നിലവില്‍ തിരുവനന്തപുരം എസ്‌കെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാര്‍ത്തി, രാജാകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.
Story Highlights: Padmaja Radhakrishnan pass away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here