പെരിങ്ങോട്ടുകരയിൽ നവവധു മരിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

sruthy

തൃശൂർ പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ നവവധു മരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. 24 വാർത്തയെ തുടർന്നാണ് നടപടി. അതേസമയം കേസിന്റെ നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി ഡിഐജി എസ് സുരേന്ദ്രൻ പറഞ്ഞു.

അഞ്ച് മാസം മുൻപ് നടന്ന സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ 24 പുറത്തു കൊണ്ടുവന്നിരുന്നു. ശ്രുതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അച്ഛൻ സുബ്രഹ്മണ്യനും രംഗത്തെത്തി. വാർത്തയെ തുടർന്ന് വനിതാ കമ്മീഷൻ കേസെടുത്തു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ എസ്പിക്ക് നിർദേശവും നൽകിയിട്ടുണ്ട്.

Read Also: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ നവവധു മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍

അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നേരത്തെ പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജനും വെളിപ്പെടുത്തിയതായി ശ്രുതിയുടെ അച്ഛൻ 24 നോട് വെളിപ്പെടുത്തി. കേസിൽ ഉയർന്നുവന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഡിഐജി വ്യക്തമാക്കി.

 

murder, thrissur, thrissur district, woman commission

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top