റെയ്ഷാർഡ് ബ്രൂക്സിന്റെ പിന്നിൽ പൊലീസ് രണ്ട് തവണ വെടിയുതിർത്തു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അമേരിക്കയിലെ അറ്റ്ലാൻ്റയിൽ പൊലീസ് വെടിവച്ച് കൊന്ന കറുത്ത വർഗക്കാരൻ റെയ്ഷാർഡ് ബ്രൂക്സിൻ്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. ബ്രൂക്സിനു പിന്നിൽ രണ്ട് തവണ രണ്ട് തവണ വെടിയേറ്റിരുന്നു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. രക്തസ്രാവവ്ബും ആന്തരിക അവയവങ്ങൾക്കുണ്ടായ പരുക്കും മൂലമാണ് ബ്രൂക്സ് മരണപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു
ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം അടങ്ങും മുമ്പാണ് പുതിയ സംഭവം. സൗത്ത് ഈസ്റ്റ് അറ്റ്‌ലാന്റയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച വെടിവയ്പുണ്ടായത്. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാള്‍ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെയെത്തിയ പൊലീസും റെയ്ഷാര്‍ഡ് ബ്രൂക്കും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പൊലീസിന്റെ ടേസർ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റെയ്ഷാര്‍ഡിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം.
അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബ്രൂക്ക്‌സും പൊലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായത്. തുടര്‍ന്നാണ് പൊലീസിന്റെ ടേസർ തട്ടിപ്പറിച്ച് ഇയാള്‍ ഓടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് പൊലീസുകാരില്‍ ഒരാള്‍ ഇയാള്‍ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ബ്രൂക്‌സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
Read Also: വർണ വെറിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച് ജോർജ് ഫ്ലോയ്ഡ് മടങ്ങി; മരണാനന്തര ചടങ്ങിലെത്തിയത് ആയിരങ്ങൾ
പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അറ്റ്‌ലാന്റ പൊലീസ് ചീഫ് എറിക്ക ഷീല്‍ഡ്‌സ് എന്ന വനിതാ ഉദ്യോഗസ്ഥ രാജിവെച്ചു. അറ്റ്‌ലാന്റ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ് കൊല നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കി. പുതിയ സംഭവത്തിലും ശക്തമായ പ്രതിഷേധമാണ് അമേരിക്കയില്‍ ഉയരുന്നത്.
Story Highlights: reyshard brooks postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here