ടീം വിട്ടതിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ: സന്ദീപ് വാര്യർ

അടുത്ത സീസൺ മുതൽ തമിഴ്നാടിനായി കളിക്കുമെന്ന വാർത്തകൾ ശരിവച്ച് കേരളത്തിൻ്റെ യുവ പേസർ സന്ദീപ് വാര്യർ. കേരള രഞ്ജി ടീം വിട്ടതിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് അദ്ദേഹം ട്വൻ്റിഫോർ വെബിനോട് വെളിപ്പെടുത്തി. ക്രിക്കറ്റിനു കൂടുതൽ ശ്രദ്ധ നൽകാനാണ് തമിഴ്നാട്ടിലേക്ക് മാറാൻ തീരുമാനിച്ചതെന്നും ജോലിയും മറ്റും ഇവിടെ ആയതിനാൽ അതാണ് കൂടുതൽ എളുപ്പമെന്നും സന്ദീപ് പറഞ്ഞു.
Read Also: കേരളം വിടുന്നില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് സന്ദീപ് വാര്യർ
“വാർത്ത ശരിയാണ്. വളരെ ബുദ്ധിമുട്ടി എടുത്ത തീരുമാനമായിരുന്നു. ജോലി ഇവിടെ ഇന്ത്യാ സിമൻ്റ്സിലാണ്. പരിശീലനം എംആർഎഫ് പേസ് പേസ് ഫൗണ്ടേഷനിലും. ഭാര്യ ഇവിടെ എംബിബിഎസ് കഴിഞ്ഞ് ഇപ്പോൾ പിജി ചെയ്യുകയാണ്. അതു കൊണ്ടൊക്കെ തന്നെ ക്രിക്കറ്റിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ഇവിടെ നിൽക്കുകയാണ് നല്ലത്. അതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. എൻഓസിക്ക് അപേക്ഷിച്ചിട്ടുണ്ട്. കൊവിഡ് ആയതു കൊണ്ട് ഓഫീസ് പ്രവർത്തിക്കുമോ ഇല്ലയോ എന്ന് അറിയില്ല.”- സന്ദീപ് പറഞ്ഞു.
Read Also: ശുഭ്മൻ ഗിൽ നയിക്കും; ഇന്ത്യ എ ടീമിൽ സഞ്ജുവും സന്ദീപ് വാര്യരും
അതേ സമയം, ഇക്കഴിഞ്ഞ ഏപ്രിലിൽ കേരളം വിടുമെന്ന വാർത്തകൾ സന്ദീപ് തള്ളിയിരുന്നു. പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്നും ടീമിൽ കളിക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് ക്രിക്കറ്റ് തന്നെ സമീപിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും സന്ദീപ് പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും സീസണുകളിലായി കേരളത്തിനു വേണ്ടി മികച്ച പ്രകടനമാണ് സന്ദീപ് വാര്യർ നടത്തുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയും സന്ദീപ് മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യ എ ടീമിലെ സ്ഥിരസാന്നിധ്യമാണ് സന്ദീപ്.
Story Highlights: Sandeep Warrier to play for tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here