സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

ഹിന്ദി നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. മുംബൈ വിലേ പാർലെ ശ്മശാനത്തിലാണ് ചടങ്ങുകൾ നടന്നത്. നാല് മണിയോടെ മൃതദേഹം സംസ്‌ക്കരിച്ചു.
സുശാന്തിന്റെ അച്ഛനും സഹോദരങ്ങൾ അടക്കമുള്ള കുടുംബാംഗങ്ങളും പാട്‌നയിൽ നിന്ന് എത്തിയിരുന്നു. ശേഷമാണ് സംസ്‌ക്കാര ചടങ്ങുകൾ നടത്തിയത്. ശ്രദ്ധാ കപൂർ, കൃതി സനോൺ, വിവേക് ഒബ്‌റോയ്, രൺവീർ ഷൂരി, വരുൺ ശർമ എന്നിവർ ബോളിവുഡിൽ നിന്ന് സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുത്തു.
Read Also: സുശാന്തിന്റെ ട്വിറ്റര്‍ കവര്‍ ചിത്രത്തിലെ മരണസൂചിക, ദി സ്റ്റാറി നൈറ്റും വിഷാദ മരണവും
ഞായറാഴ്ച പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്. നടന് വിഷാദമായിരുന്നുവെന്നും ആറ് മാസമായി ചികിത്സയിലായിരുന്നു എന്നുമാണ് വിവരം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ വാദം. പോസ്റ്റ്‌മോർട്ടത്തിലും മരണം ശ്വാസമുട്ടിയാണെന്നാണ് പറയുന്നത്.
sushant singh rajput dead body cremated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here