ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

road accident

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. കല്ലുവാതുക്കല്‍ സ്വദേശികളായ അസീം, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ എട്ടുപേരുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്തുതന്നെ മനീഷ് മരണപ്പെട്ടിരുന്നു. മനീഷിന്റെ മൃതദേഹം ആറ്റിങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് നിലവിലുള്ളത്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസീം, പ്രിന്‍സ് എന്നിവര്‍ മരിക്കുകയായിരുന്നു.

രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍, കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.

Story Highlights: Three killed, road accident Attingal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top