Advertisement

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത

June 15, 2020
Google News 3 minutes Read
thrissur church circular

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത. കൊവിഡ് പശ്ചാത്തലത്തിൽ അതിരൂപത സർക്കുലർ പുറത്തിറക്കി. മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാൻ കഴിയുന്നില്ലെങ്കിൽ മൃതദേഹം ദഹിപ്പിക്കാമെന്നും ഒല്ലൂർ പള്ളി ഫേസ് ബുക്ക് പേജിൽ വന്ന സർക്കുലറിൽ വ്യക്തമാക്കുന്നു.

Read Also: തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിൽ ആശയക്കുഴപ്പം

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്ക്കാരിക്കുന്നത് സംബന്ധിച്ച്, തൃശൂർ അതിരൂപതാ ബിഷപ്പ് മാർ ആൻഡ്രൂസ്​ താഴത്താണ് സർക്കുലർ പുറത്തിറക്കിയത്. പള്ളികളിൽ പലതിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കുഴിയെടുക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ട്. സാഹചര്യം കണക്കിലെടുത്ത് സർക്കാർ, ആരോഗ്യ വകുപ്പ്, പോലിസ്​ എന്നിവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ വന്നാൽ ദഹിപ്പിക്കാമെന്നും അതിരൂപത സർക്കുലറിൽ വ്യക്തകുമാക്കുന്നുണ്ട്. സഭാ നിയമം ഇത് അനുവദിക്കുന്നുണ്ടെന്നു പറയുന്ന സർക്കുലർ, ഭൗതിക അവശിഷ്ടം സെമിത്തേരിയിൽ അടക്കം ചെയ്താൽ മതിയെന്നും വ്യക്തമാക്കുന്നു.
പ്രത്യേക സാഹചര്യങ്ങളിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുന്നതും അനുവദിക്കാം. നിർദേശങ്ങൾ വികാരമാർ ഇടവക ജനങ്ങളെ അറിയിക്കണം. ചാലക്കുടിയിൽ കൊവിഡ് ബാധിച്ചു മരിച്ച ഡിന്നി ചാക്കോയുടെ സംസ്കാര വിവാദത്തിന് പിന്നാലെയാണ് അതിരൂപതയുടെ സർക്കുലർ. കൊവിഡ് മുക്തമാകും വരെ മാത്രമാണ് സർക്കുലറിന് പ്രസക്തി.

Read Also: തൃശൂരിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-4, ഡല്‍ഹി-3, രാജസ്ഥാന്‍-1, പശ്ചിമ ബംഗാള്‍-1, തെലുങ്കാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഒരാൾ ഇന്ന് മരണമടഞ്ഞു. ആരോഗ്യവകുപ്പിൻ്റെ വാർത്താ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.

Story Highlights: thrissur church circular

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here