Advertisement

ഉത്ര വധക്കേസ്; സൂരജിനെയും സുരേഷിനെയും വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിടും

June 15, 2020
Google News 1 minute Read

ഉത്ര വധക്കേസിലെ ഒന്നും രണ്ടും പ്രതികളായ സൂരജിനെയും സുരേഷിനേയും വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിടും. വനം വകുപ്പ് നൽകിയ അപേക്ഷയിൽ പുനലൂർ കോടതിയാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്. ബുധനാഴ്ച ഇരുവരേയും വനം വകുപ്പിന്റെ കസ്റ്റഡിയിൽ ലഭിക്കും.

പാമ്പിനെ വിലയ്ക്ക് വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയിൽ നിന്ന് പിടിക്കുകയും വിൽക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്.

റിമാൻഡിലുള്ള ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. ഉത്ര വധക്കേസിൽ ഭർത്താവ് സൂരജും ഇയാളുടം അച്ഛൻ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരൻ സുരേഷുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തിൽ സൂരജിന്റെ കുടുംബത്തിന്റെ പങ്ക് ഉൾപ്പടെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

Read Also: അഞ്ചല്‍ ഉത്ര കൊലക്കേസ്; ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ആദ്യ തവണ പാമ്പ് കടിയേറ്റ ശേഷം ഉത്രയെ ചികിത്സിച്ച ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴി എടുത്തു. പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സൂരജ് നൽകിയ മറുപടി വ്യക്തമല്ലായിരുന്നുവെന്ന് ഡോക്ടർമാർ മൊഴി നൽകി. ഈ മൊഴി കേസിൽ നിർണായകമാകും. സാക്ഷികൾ ഇല്ലാത്ത കൊലപാതകമായതിനാൽ പരമാവധി വേഗത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് റൂറൽ എസ്പി ഹരി ശങ്കർ പറഞ്ഞു.

uthra murder case,  forest department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here