അഞ്ചല്‍ ഉത്ര കൊലക്കേസ്; ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

Anchal murder case

അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ വീട്ടില്‍ പരിശോധന തുടരുകയാണ്. സ്വര്‍ണം ലോക്കറില്‍ നിന്ന് എടുത്തതാണെന്നാണ് സൂചന. സൂരജിന്റെ അച്ഛനെയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം.

ഇന്ന് രാത്രി 8.30 ഓടെയാണ് കൊട്ടാരക്കരയില്‍ നിന്നുള്ള അന്വേഷണ സംഘം സൂരജിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വീട്ടുകാരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. ലോക്കറിലുള്ള സ്വര്‍ണം സൂരജിന്റെ ബന്ധുക്കള്‍ എടുത്തിട്ടുണ്ടെന്ന നിലയില്‍ ഉത്രയുടെ കുടുംബാംഗങ്ങള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Story Highlights: Anchal murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top