സ്ഥിരീകരിച്ചതിനു ശേഷവും രോഗമില്ലെന്ന് പ്രചാരണം; കൊവിഡ് ബാധിതനെതിരെ കേസ്

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കൊവിഡ് ബാധിതനെതിരെ കേസെടുത്തു. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ വിമാന ജീവനക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷവും രോഗമില്ലന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് കേസ്.
ആരോഗ്യ വകുപ്പ് നൽകിയ പരാതിയിലാണ് കണ്ണൂരിൽ കൊവിഡ് ബാധിതനെതിരെ പൊലീസ് കേസെടുത്തത്. തില്ലങ്കേരി സ്വദേശിയായ വിമാന ജീവനക്കാരനെ തിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം മുഴക്കുന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
Read Also : രാഹുൽ ഗാന്ധി സുശാന്തിനെ ക്രിക്കറ്റർ എന്ന് വിശേഷിപ്പിച്ചിട്ടില്ല; വാർത്ത വ്യാജം
മെയ് 29 നാണ് ഇയാൾക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗമില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ തെറ്റിദ്ധരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. പഴയ പരിശോധനാ ഫലം കാട്ടിയാണ് വ്യാജ പ്രചാരണം നടത്തിയത്. സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാൾ ആരോഗ്യ പ്രവർത്തകരുമായി സഹകരിച്ചില്ലെന്നും ഡി.എം.ഒ നൽകിയ പരാതിയിലുണ്ട്. ഇയാളുടെ വീട്ടിലെ നാല് പേർക്കും സമ്പർക്കപ്പട്ടികയിലെ മറ്റൊരാൾക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രൈമറി, സെക്കൻഡറി പട്ടികകളിലായുള്ള നൂറ്റി അൻപതോളം പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുമുണ്ട്.
Story Highlights- Case registered against covid patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here